Cinema

‘ഇന്ത്യൻ 2’ൽ സെൻസർ ബോർഡിന്റെ വെട്ടിനിരത്തൽ’

ഇന്ത്യൻ 2′ റിലീസിനായി തയ്യാറായിരിക്കുകയാണ്. ചിത്രത്തിന് U/A സർട്ടിഫിക്കേറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.

സിനിമയിൽ അഞ്ച് പ്രധാന മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് U/A സർട്ടിഫിക്കേഷൻ നൽകിയിരിക്കുന്നത്. മൂന്ന് മണിക്കൂർ നാല് സെക്കൻഡാണ് സിനിമയുടെ ദൈർഘ്യം. ജൂലൈ 12-നാണ് ചിത്രം റിലീസിനെത്തുന്നത്.

അതിലൊന്ന് പുകവലി മുന്നറിയിപ്പ് വാചകത്തിന്റെ വലുപ്പം കൂട്ടുക എന്നതാണ്. വാചകം വെളുത്ത പശ്ചാത്തലത്തിൽ കറുത്ത അക്ഷരത്തിൽ ബോൾഡ് ആക്കണം, രണ്ടാമതായി, ‘കൈക്കൂലി ചന്ത’ എന്ന പ്രയോഗം സിനിമയിൽ നീക്കം ചെയ്യണം.

‘ഡേർട്ടി ഇന്ത്യൻ’ പോലുള്ള വാക്കുകളും അശ്ലീല വാചകങ്ങളും ചില രംഗങ്ങളിൽ നിന്ന് നീക്കം ചെയ്യാനും പകർപ്പവകാശമുള്ള ഉള്ളടക്കം ഉപയോഗിക്കുന്നതിന് എൻഒസി നൽകണമെന്നും സിനിമാ പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button