KeralaNationalNews

കടുത്ത നടപടിയുമായി ഇന്ത്യ; തുർക്കി കമ്പനിയായ സെലെബി എയർപോർട്ട് സർവീസസിന്റെ സുരക്ഷ അനുമതി റദ്ദാക്കി

തുർക്കിക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ. തുർക്കി കമ്പനിയായ സെലെബി എയർപോർട്ട് സർവീസസ് ഇന്ത്യ ലിമിറ്റഡിന്റെ സുരക്ഷാ അനുമതി റദ്ദാക്കി. ദേശീയ സുരക്ഷ കണക്കിലെടുതാണ് നടപടി. മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, കൊച്ചി, ചെന്നൈ തുടങ്ങി ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിലെല്ലാം ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഓപ്പറേഷന്‍ ചെയ്യുന്ന പ്രമുഖ കമ്പനിയാണിത്.

മുംബൈ വിമാനത്താവളത്തിന്റെ 70 ശതമാനം ഗ്രൗണ്ട് ഓപ്പറേഷന്‍സും തുർക്കി കമ്പനിയാണ് കൈകാര്യംചെയ്യുന്നത്. നേരത്തെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയ്ക്ക് പിന്നാലെ തുര്‍ക്കിയുമായുള്ള സഹകരണം അവസാനിപ്പിക്കുന്നതായി ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയും പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തില്‍ തുര്‍ക്കി പാകിസ്താന് നല്‍കിയ പിന്തുണക്ക് പിന്നാലെയാണ് ഇന്ത്യയിൽ തുർക്കിക്കെതിരെ നടപടി ശക്തമാക്കുന്നത്.

തുര്‍ക്കിക്കെതിരെ ഇന്ത്യയില്‍ ജനവികാരം ശക്തമാകുകയാണ്. ഇന്ത്യക്കാര്‍ തുര്‍ക്കിയിലേക്കുള്ള വിനോദസഞ്ചാരം വേണ്ടെന്നുവയ്ക്കുകയും മുന്‍കൂട്ടി ബുക്ക് ചെയ്ത ട്രിപ്പുകള്‍ ക്യാന്‍സല്‍ ചെയ്യുകയും ചെയ്തു. മേക്ക് മൈ ട്രിപ്പില്‍ തുര്‍ക്കിയിലേക്കുള്ള യാത്ര റദ്ദാക്കലുകള്‍ 250% വര്‍ദ്ധനവ് രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button