National

രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല, ഭീകരർക്കുള്ള പിന്തുണ നിർത്താതെ പാകിസ്ഥാനുമായി ചർച്ചയില്ലെന്നും ഇന്ത്യ

വെടിനിർത്തലിൽ ഇന്ത്യയുടെ കർശന നിലപാടിന് വഴങ്ങി പാകിസ്ഥാൻ. ചർച്ച നടത്തി വെടിനിർത്തൽ നീട്ടാമെന്ന് പാക് നിർദേശം ഇന്ത്യ തള്ളി. പാക് മിസൈലുകൾ അമൃത്സറിലെ സുവർണ ക്ഷേത്രം ലക്ഷ്യമിട്ടെന്നും ഇത് ചെറുത്തെന്നും കരസേന വ്യക്തമാക്കി. ഇതിനിടെ പാകിസ്ഥാനെ ആക്രമണ വിവരം അറിയിച്ചതിനാൽ ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ നഷ്ടമായി എന്ന ആരോപണം രാഹുൽ ഗാന്ധി ആവർത്തിച്ചു.

രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല, ഭീകരവാദത്തിനുള്ള പിന്തുണ അവസാനിപ്പിക്കാതെ ഒരു ചർച്ചയുമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ചർച്ച നടത്തി വെടിനിർത്തൽ നീട്ടാമെന്നും സിന്ധു നദി ജല കരാറിൽ പുന പരിശോധന വേണമെന്നുമുള്ള പാക് നിർദേശം തള്ളുകയാണ് ഇന്ത്യ. ഇതോടെ വെള്ളിയാഴ്ച്ച വെടിനിർത്തൽ ധാരണ അവസാനിക്കില്ലെന്നും ഇക്കാര്യത്തിൽ സമയപരിധിയില്ലെന്നുമുള്ള ഇന്ത്യൻ നിലപാടിന് വഴങ്ങുകയാണ് പാകിസ്ഥാൻ. ഇതിനിടെ ഓപ്പറേഷൻ സിന്ദൂറിന്റെ കൂടുതൽ ദൃശ്യങ്ങൾ കരസേനയുടെ വെസ്റ്റേണ് കമാൻഡ് പുറത്തു വിട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button