Kerala

ഇന്ത്യ-പാക് സംഘര്‍ഷം; സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍ മാറ്റിവച്ചു

രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങള്‍ മാറ്റിവച്ചു. മന്ത്രിസഭാ യോഗത്തിലെ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. നിലവില്‍ നടക്കുന്ന മേളകളിലെ കലാപരിപാടികള്‍ ഒഴിവാക്കും. കണ്ണൂരില്‍ നടക്കുന്ന എല്‍ഡിഎഫ് റാലിയില്‍ വച്ചാണ് മുഖ്യമന്ത്രി ഈ തീരുമാനം അറിയിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഓണ്‍ലൈനായാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്.

നിലവില്‍ മേളകള്‍ ആരംഭിച്ച ജില്ലകളില്‍ എക്‌സിബിഷന്‍ മാത്രം നടക്കും. സാംസ്‌കാരിക – കലാപരിപാടികള്‍ പൂര്‍ണമായും ഒഴിവാക്കും. ഇനി അവശേഷിക്കുന്ന ആറ് ജില്ലകളിലെ ആറ് ജില്ലകളിലെ ആഘോഷ പരിപാടികളാണ് മാറ്റിവച്ചിട്ടുള്ളത്.

അതേസമയം, അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ എല്‍ഡിഎഫ് ജില്ലാ റാലികളും മാറ്റിവച്ചു. സര്‍ക്കാര്‍ വാര്‍ഷികത്തിന്റെ ഭാഗമായുള്ള റാലികളാണ് മാറ്റിവച്ചത്. മാറ്റിവെച്ച റാലികള്‍ എപ്പോള്‍ നടത്തണമെന്നത് പിന്നീട് തീരുമാനിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഭീകരവാദത്തിന് എതിരായ നിലപാടുകളില്‍ കേരളത്തിലെ എല്‍ഡിഎഫ് ഒറ്റക്കെട്ടായി അണിനിരക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാക് കടന്നാക്രമണം അപലപനീയം. ഭീകരവാദത്തെ ഒറ്റപ്പെടുത്താന്‍ ഇന്ത്യാ സര്‍ക്കാര്‍ സ്വീകരിച്ച നടപടി സ്വാഗതാര്‍ഹം. രാജ്യത്തിന്റെ പരമാധികാരത്തെ തകര്‍ക്കാന്‍ ശ്രമം നടക്കുന്ന കാലമാണ്. രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണം – ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button