NationalNews

പാകിസ്താനെ ആഗോള തലത്തിൽ ഒറ്റപ്പെടുത്തും, നടപടി കടുപ്പിച്ച് ഇന്ത്യ, നയതന്ത്ര ബന്ധം വിച്ഛേദിച്ചേക്കും

ജമ്മു കശ്മീരിലെ പഹൽഗാമിൽ ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ പാകിസ്താന് തക്കതായ മറുപടി നൽകാൻ കേന്ദ്രം. പാകിസ്താനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചേക്കും. ഇസ്ലാമാബാദിലെ ഹൈക്കമ്മിഷൻ്റെ പ്രവർത്തനം നിർത്തിയേക്കും. സിന്ധു നദി ജല കരാറും റദ്ദാക്കിയേക്കും.

ഡൽഹിയിലെ പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരെ പുറത്താക്കിയേക്കും. കർത്താർപൂർ ഇടനാഴി അടച്ചേക്കും. വ്യാപാര രംഗത്തും നിയന്ത്രണം ഏർപ്പെടുത്തും.പാകിസ്താനെ ആഗോള തലത്തിൽ ഒറ്റപ്പെടുത്താൻ ഇന്ത്യ തീരുമാനിച്ചേക്കും. സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാ ഉപസമിതി വൈകിട്ട് ചേരും.

ലഷ്ക്കര്‍ ഇ തയ്ബ തലവന്‍ സൈഫുള്ള കസൂരിയാണ് ഭീകരാക്രമണത്തിൻ്റെ ആസൂത്രകനെന്ന് തിരിച്ചറിഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണം നടത്തിയ 4 ടിആർഎഫ് ഭീകരരുടെ ചിത്രം പുറത്ത് വിട്ടു.

ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്ക്കര്‍ ഇ തയ്ബയാണെന്ന് സ്ഥിരീകരിച്ചു. ലഷ്ക്കര്‍ ഇ തയ്ബ ഉപമേധാവി സൈഫുള്ള കസൂരിയുടെ നേതൃത്വത്തില്‍ പാകിസ്താനിൽ നിന്നായിരുന്നു ഓപ്പേറഷന്‍. ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നീ ഭീകരരുടെ ചിത്രങ്ങള്‍ ജമ്മു കശ്മീര്‍ പോലീസ് പുറത്ത് വിട്ടു. കശ്മീരിലെ തന്നെ ബിജ് ബഹേര, ത്രാല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് പേരും സംഘത്തിലുണ്ട്.

ഭീകരാക്രമണം നടന്ന സ്ഥലം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദര്‍ശിച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾക്ക് മുന്നിൽ അദ്ദേഹം ആദരം അർപ്പിച്ചു. ശ്രീനഗറില്‍ ഉന്നത തലയോഗത്തിന് ശേഷമാണ് ഭീകരാക്രമണം നടന്ന പഹല്‍ഗാമില്‍ അമിത്ഷായെത്തിയത്. ആര്‍മി ഹോലികോപ്റ്ററിലെത്തിയ അമിത്ഷാ അരമണിക്കൂറോളം ബൈസരന്‍ താഴ്വരയില്‍ ചെലവഴിച്ചു. വൈകീട്ടോടെ അമിത്ഷാ ഡൽഹിയില്‍ തിരിച്ചെത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button