Blog
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതപാത; ഇറാനുമായി ചർച്ച നടത്തി പ്രധാനമന്ത്രി, നാവികസേന സജ്ജം

ന്യൂഡൽഹി: ഗൾഫ് മേഖലയിലെ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന 28 ഇന്ത്യൻ കപ്പലുകളെ മോചിപ്പിക്കാൻ ഇന്ത്യ നയതന്ത്ര നീക്കം ശക്തമാക്കി. ഇറാൻ പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചയിൽ കപ്പലുകൾക്ക് സുരക്ഷിത പാത ഒരുക്കുന്ന കാര്യം ഉന്നയിച്ചു. നിലവിലെ യുദ്ധസാഹചര്യത്തിൽ ഇന്ത്യ സ്വീകരിച്ച ‘ക്രിയാത്മക നിലപാടിനെ’ ഇറാൻ പ്രശംസിച്ച സാഹചര്യത്തിൽ, കപ്പലുകൾ വിട്ടുനൽകുന്ന കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് സൂചന




