International

ഇന്ത്യയുടെ പക്കല്‍ തെളിവുകളൊന്നും ഇല്ല; വെല്ലുവിളിച്ച് പാക് ഉപപ്രധാനമന്ത്രി

ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനവുമായി പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദര്‍. പാകിസ്താനെതിരെ ഇന്ത്യയുടെ പക്കല്‍ തെളിവുകളൊന്നും ഇല്ല. ഇന്ത്യയുടെ പ്രതികരണം പക്വത ഇല്ലാത്തത്. ഇന്ത്യ അനാവശ്യ ഹൈപ്പ് ഉണ്ടാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ ചാനലിലൂടെയാണ് ഇഷാഖ് ദറിന്റെ വിമര്‍ശനം.

ഇന്ത്യയുടെ സമീപനത്തെ അപക്വവും തിടുക്കത്തിലുള്ളതുമാണെന്ന് ഇഷാഖ് ദാര്‍ വിമര്‍ശിച്ചത്. ”ഇന്ത്യ ഒരു തെളിവും നല്‍കിയിട്ടില്ല. അവര്‍ പ്രതികരണത്തില്‍ ഒരു പക്വതയും കാണിച്ചിട്ടില്ല. ഇത് ഗൗരവമില്ലാത്ത സമീപനമാണ്. സംഭവത്തിന് തൊട്ടുപിന്നാലെ അവര്‍ ഹൈപ്പ് സൃഷ്ടിക്കാന്‍ തുടങ്ങി”- അദ്ദേഹം പറഞ്ഞു.

സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും നയതന്ത്ര ബന്ധങ്ങള്‍ തരംതാഴ്ത്താനുമുള്ള ഇന്ത്യയുടെ നീക്കത്തിന് ഉചിതമായ മറുപടി രൂപപ്പെടുത്തുന്നതിനായി പാകിസ്താന്‍ വ്യാഴാഴ്ച ഉന്നതതല സുരക്ഷാ യോഗം ചേര്‍ന്നു.

ഇന്ത്യയുടെ തിടുക്കത്തിലുള്ളതും ആവേശഭരിതവും അപ്രായോഗികവുമായ ജല നിയന്ത്രണ നടപടികള്‍ക്കുള്ള പ്രതികരണം ദേശീയ സുരക്ഷാ സമിതി ആഭ്യന്തര, ബാഹ്യ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അവലോകനം ചെയ്യുമെന്നും റേഡിയോ പാകിസ്താന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം മിസൈല്‍ പരീക്ഷണം നടത്താന്‍ പാകിസ്താന്‍. ഇന്നും നാളെയും കറാച്ചി തീരത്ത് പരീക്ഷണം നടത്തും. അറബി കടലില്‍ പാകിസ്താന്റെ കൂടുതല്‍ നാവികസേന വിന്യാസം ഏര്‍പ്പെടുത്തി. കേന്ദ്രം സ്ഥിതിഗതികള്‍ നിരീക്ഷിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button