പൊലീസ് സ്റ്റേഷനില്‍ ആദിവാസി യുവാവ് തൂങ്ങി മരിച്ച സംഭവം; സിബിഐ അന്വേഷണത്തിന് ശിപാര്‍ശ

0

കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ ആത്മഹത്യചെയ്ത ആദിവാസി യുവാവ് ഗോകുലിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ശിപാര്‍ശ. ഡിജിപിയാണ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്.

കല്‍പ്പറ്റ സ്റ്റേഷനിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഗോകുലിനെ നിരീക്ഷിക്കുന്നതില്‍ വീഴ്ച ഉണ്ടായതായി ജില്ലാ പൊലീസ് മേധാവി കണ്ടെത്തിയിരുന്നു. സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കവെയാണ് അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ശിപാര്‍ശ.

കല്‍പ്പറ്റ പൊലീസ് സ്റ്റേഷന്‍ ശുചിമുറിയില്‍ ഷവറില്‍ തൂങ്ങിയ നിലയിലാണ് അമ്പലവയല്‍ നെല്ലാറച്ചാല്‍ സ്വദേശി ഗോകുലിനെ കണ്ടെത്തിയത്. ഗോകുലിന്റെ കൈയ്യില്‍ പെണ്‍കുട്ടിയുടെ പേര് മൂര്‍ച്ചയുള്ള വസ്തുകൊണ്ട് കോറിയിട്ട അടയാളം ഇന്‍ക്വസ്റ്റില്‍ വ്യക്തമായിരുന്നു. മര്‍ദനമുണ്ടായിട്ടില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. പൊലീസ് സ്റ്റേഷനില്‍ മാനസിക പീഡനം ഉണ്ടോയോ എന്നത് സംബന്ധിച്ചും അന്വേഷണം നടത്തിയിരുന്നു. സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here