Health

ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവം; വിശദ പരിശോധനയ്ക്ക് ആരോഗ്യവകുപ്പ്

ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവത്തില്‍ വിശദ പരിശോധനയ്ക്ക് ആരോഗ്യവകുപ്പ്. വീഴ്ച അന്വേഷിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ചതോടെ മെഡിക്കല്‍ സംഘം യുവതിയെ ഉടന്‍ പരിശോധിച്ചേക്കും. വയര്‍ നീക്കം ചെയ്യണമോയെന്ന കാര്യത്തിലും അന്തിമ തീരുമാനം എടുക്കും.

ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് സുമയ്യ നല്‍കിയ പരാതിയില്‍ നാല് ദിവസത്തിനകം നടപടി ഉണ്ടാകും എന്നാണ് ഉറപ്പ്. പൊലീസ് കേസെടുത്തതോടെ ചികിത്സാപിഴവിന് ഡോക്ടര്‍ക്ക് എതിരെ ആരോഗ്യവകുപ്പിനും നടപടിയെടുക്കേണ്ടി വരും. ഉന്നത മെഡിക്കല്‍ സംഘം യുവതിയെ പരിശോധിച്ച ശേഷം ആയിരിക്കും വീണ്ടും ശസ്ത്രക്രിയ നടത്തുന്നതില്‍ അന്തിമ തീരുമാനം എടുക്കുക.

അതിനിടെ ഗൈഡ് വയര്‍ ഉള്ളില്‍ കിടന്നാലും കുഴപ്പമില്ലെന്ന ശ്രീചിത്രയുടെ റിപ്പോര്‍ട്ട് ഡോക്ടറെ സംരക്ഷിക്കാന്‍ വേണ്ടി ആയിരുന്നു എന്നാണ് ആക്ഷേപം. വിദഗ്ധസമിതിയെ നേരത്തെ തന്നെ നിയോഗിച്ചുവെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുമ്പോഴും നടപടിക്രമങ്ങള്‍ പാലിക്കാതെ ശ്രീചിത്രയില്‍ നിന്ന് റിപ്പോര്‍ട്ട് നല്‍കിയെന്നാണ് വിവരം. ഡോക്ടര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിശദമായി മൊഴി രേഖപ്പെടുത്തും. ആരോപണവിധേയനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും ആലോചിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button