വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ പുരോഗതി

0

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മകൻ വി എ അരുൺകുമാർ. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. വലിയ ആത്മവിശ്വാസത്തിലാണ് ഞങ്ങൾ എന്നും അരുൺകുമാർ പറഞ്ഞു. ഫേസ്ബുക്കിലൂടെ അരുൺ ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം പട്ടം S.U.T ആശുപത്രിയിൽ ചികിത്സയിലാണ് വി എസ് അച്യുതാനന്ദൻ.

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവർ ആശുപത്രിയിലെത്തിയിരുന്നു. വിഎസിനെ കാണാൻ പറ്റിയില്ലെന്നും മകൻ അരുൺ കുമാറുമായി സംസാരിച്ചുവെന്നും സന്ദർശനത്തിന് ശേഷം ജി സുധാകരൻ പ്രതികരിച്ചു.

ഹൃദയമിടിപ്പും ശ്വസനവും ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമം തുടരുന്നു. വിദഗ്ധ ഡോക്ടർമാരുടെ സംഘം ചികിത്സയ്ക്കു നേതൃത്വം നൽകുന്നത്. നൂറ്റിയൊന്നു വയസ് പിന്നിട്ട വി.എസ് അച്യുതാനന്ദന് ഹൃദയാഘാതമുണ്ടായതിന് പിന്നാലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here