ഗോവിന്ദച്ചാമിയെ കുറിച്ച് വിവരം ലഭിച്ചാല്‍ ഈ 9446899506 നമ്പറില്‍ അറിയിക്കുക

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ജയില്‍ ചാടിയ ട്രെയിനില്‍നിന്ന് പെണ്‍കുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസി പ്രതി ഗോവിന്ദച്ചാമിയെ പിചികൂടാന്‍ പ്രത്യേക അന്വേഷണ സംഘം. കണ്ണൂര്‍ റെയ്ഞ്ച് ഡിഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വഷണം തുടങ്ങിയതായി ഡിജിപി റവാഡ എ. ചന്ദ്രശേഖര്‍ അറിയിച്ചു. ഗോവിന്ദ ചാമിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ 9446899506 എന്ന നമ്പറില്‍ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു. ഗോവിന്ദ ചാമിയെ തിരിച്ചറിയാനുള്ള അടയാളങ്ങളും പൊലീസ് പുറത്തുവിട്ടു.
ഗോവിന്ദ ചാമിയുടെ ഇടത് കൈ മുറിച്ചുമാറ്റിയിട്ടുണ്ട്. വലത് കവിളില്‍ ഒരു അടയാളവും ഇടത് കവിളില്‍ ഒരു മുറിവ് പാടുമുണ്ട്. ജയില്‍ നമ്പര്‍: 33 ആണ് ഗോവിന്ദ ചാമിയുടെ ജയില്‍ നമ്പര്‍. 2011ല്‍ ആണ് ജയിലിലാകുന്നത്. ജയില്‍ രേഖകള്‍ പ്രകാരം ഗോവിന്ദച്ചാമിയുടെ വിവരങ്ങള്‍ ഇങ്ങനെ: പേര്: ഗോവിന്ദസ്വാമി, പ്രായം: 41, അവിവാഹിതന്‍. വിലാസം: ഐവത്തക്കുടി (AIVATHAKUDI), എരഞ്ഞ പി.ഒ. (ERANJA PO), വാപ്പൂര്‍ പി.എസ്. (VAPOOR PS), കരൂര്‍ (KARUR).



