National

ഇന്ത്യയിലായിരുന്നെങ്കിൽ യേശുക്രിസ്തു ഒരിക്കലും ക്രൂശിക്കപ്പെടില്ലായിരുന്നുവെന്ന് ആർഎസ്എസ് നേതാവ് മൻമോഹൻ വൈദ്യ

വിവാദ പരാമർശം ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിലെ പാനൽ ചർച്ചയിൽ

ജയ്പ്പൂർ : ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി മൻമോഹൻ വൈദ്യയുടേതാണ് വിവാദ പരാമർശം. വൈദ്യയുടെ വാക്കുകൾ ഇങ്ങനെ. “മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആർഎസ്എസ് ശാഖകളിലേക്ക് വരുന്നുണ്ട്. ഹിന്ദുക്കളായ ഞങ്ങൾ മതപരിവർത്തനങ്ങളിൽ വിശ്വസിക്കുന്നില്ല. അതിനാൽ അവർ അവരുടെ വിശ്വാസം തന്നെ പിന്തുടരുന്നു. യേശുക്രിസ്തു ഇന്ത്യയിലായിരുന്നെങ്കിൽ ഒരിക്കലും ക്രൂശിക്കപ്പെടുമായിരുന്നില്ല” എന്നും അദ്ദേഹം പാനൽ ചർച്ചയിൽ പറഞ്ഞു.

“ഇവിടെയുള്ള മറ്റു മതങ്ങളിലുള്ള 99% ആളുകളും മതം മാറിയവരാണ്. ഇന്തോനേഷ്യയിലെ മുസ്ലീങ്ങൾക്ക് അവരുടെ മതം മാറിയതിനു ശേഷവും രാമനെ അവരുടെ പൂർവികനായി കണക്കാക്കാൻ കഴിയുമെങ്കിൽ, ഇവിടെയുള്ള ആളുകൾക്കും അത് ചെയ്യാൻ കഴിയുമെന്നും” മൻമോഹൻ വൈദ്യ അഭിപ്രായപ്പെട്ടു.

ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നടത്തിയ ഈ പരാമർശങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button