ബജറ്റ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് ഡോക്യുമെന്റ്; കുഞ്ഞാലിക്കുട്ടി
ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ് ആണ് ബജറ്റെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സെന്‍സിറ്റീവ് ആയ വിഷയങ്ങളില്‍ പോലും അനുവദിച്ച തുകയുടെ പകുതി പോലും ചെലവഴിച്ചിട്ടില്ല. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് മാനിഫെസിസ്റ്റോയില്‍ ഞങ്ങള്‍ക്കും എന്തും പറയാം.
ഈ ബജറ്റ് LDF തിരഞ്ഞെടുപ്പ് ഡോക്യുമെന്റ്. അഞ്ചുവര്‍ഷം ജനങ്ങള്‍ക്ക് ഒന്നും കൊടുക്കാത്തവരാണ്. വെച്ചത് ചിലവഴിക്കാത്തവരാണ് ഇപ്പോള്‍ കൂട്ടി നല്‍കുമെന്ന് പറയുന്നത്. ഈ ബജറ്റില്‍ യാതൊരു പ്രസക്തിയുമില്ല അടുത്ത സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്കാണ് പ്രസക്തിയെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ധനമന്ത്രി കെഎന്‍ ബാല?ഗോപാല്‍ അവതരിപ്പിച്ച ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തിയിരുന്നു. പൂച്ച പെറ്റുകിടക്കുന്ന ഖജനാവുള്ള കേരളത്തില്‍ അവതരിപ്പിച്ച സര്‍ക്കാരിന്റെ ബജറ്റില്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്ന് വി ഡി സതീശന്‍ പറഞ്ഞു. അനാവശ്യ അവകാശ വാദം കൊണ്ട് ബജറ്റിന്റെ പവിത്രത നശിപ്പിച്ചെന്നും ഇത് വെറുമൊരു പൊളിറ്റിക്കല്‍ ഡോക്യുമെന്റ് മാത്രമാണെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
വിശ്വാസ്യത തീരെ ഇല്ലാത്ത ബജറ്റ് ആണ് അവതരിപ്പിച്ചതെന്നും കേരളത്തിലെ മോശം പദ്ധതി ചെലവ് നടപ്പാക്കിയ വര്‍ഷമാണ് കടന്നുപോയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പദ്ധതി ചെലവ് പരിതാപകരമായ അവസ്ഥയിലാണ്. 10 ലക്ഷം രൂപയില്‍ കൂടുതല്‍ ട്രഷറിയില്‍ നിന്ന് മാറിയെടുക്കാന്‍ കഴിയില്ല. ഇത്തരം ഒരു ഖജനാവ് വെച്ചാണ് ഗീര്‍വാണ പ്രസംഗം നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.



