പേരാമ്പ്ര മര്‍ദ്ദനത്തില്‍ പൊലീസ് നടപടിയെടുക്കുന്ന ലക്ഷണമില്ലെന്ന് ഷാഫി പറമ്പില്‍

കോഴിക്കോട്: പേരാമ്പ്ര മര്‍ദ്ദനത്തില്‍ പൊലീസ് നടപടി എടുക്കുന്ന ലക്ഷണം കാണുന്നില്ലെന്ന് ഷാഫി പറമ്പില്‍ എംപി. കുറ്റം ചെയ്തവര്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകും. തുടര്‍നടപടികള്‍ പാര്‍ട്ടിയോട് ആലോചിച്ച് തീരുമാനിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പില്‍.
പേരാമ്പ്രയിലുണ്ടായ സംഘര്‍ഷത്തിനിടെ അഭിലാഷ് ആണ് തന്നെ മര്‍ദ്ദിച്ചതെന്നായിരുന്നു ഷാഫിയുടെ ആരോപണം. അതേസമയം, ഷാഫി പറമ്പില്‍ എംപിയുടെ ആരോപണത്തില്‍ നിയമനടപടിക്ക് അനുമതി തേടിയിരിക്കുകയാണ് വടകര കണ്‍ട്രോള്‍ റൂം ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ അഭിലാഷ് ഡേവിഡ്. ഉന്നത ഉദ്യോഗസ്ഥരോടാണ് അനുമതി തേടിയത്.
പേരാമ്പ്ര സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഷാഫി പറമ്പില്‍ എംപിയുടെ ആരോപണത്തിലാണ് നിയമനടപടിക്ക് മുതിരുന്നത്. എംപി അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തി എന്നാണ് അഭിലാഷിന്റെ ആരോപണം. ഇത് സംബന്ധിച്ച് വടകര റൂറല്‍ എസ്പിയോടാണ് അനുമതി തേടിയത്. അഭിലാഷിന്റെ അപേക്ഷ എസ്പി, ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.




