Kerala

ബലാത്സംഗക്കേസ് ; 16കാരിയുടെ ഗർഭച്ഛിദ്രത്തിന് അനുമതി നൽകി ഹൈക്കോടതി

ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായ പതിനാറുകാരിയുടെ ഗർഭച്ഛിദ്രത്തിന് അനുമതി നൽകി ഹൈക്കോടതി. 26 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാനാണ് അനുമതി. പെൺകുട്ടിയുടെ മാനസികാവസ്ഥയെ പറ്റിയുള്ള വിദഗ്ധ റിപ്പോർട്ട് പരിഗണിച്ചാണ് തീരുമാനം. നേരത്തെ അനുമതി നിഷേധിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാകും പെൺകുട്ടിയുടെ ചികിത്സ.

ബലാത്സംഗക്കേസിൽ അന്വേഷണം തുടരുന്നതിനാൽ ഭ്രൂണത്തിന്റെ രക്തസാമ്പിളുകൾ ശേഖരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഗർഭസ്ഥശിശുവിനെ ജീവനോടെ പുറത്തെടുക്കാനായാൽ ജീവൻ നിലനിർത്താനാവശ്യമായ നടപടികളെടുക്കണമെന്നും പരിപാലനത്തിന് പെൺകുട്ടിയോ കുടുംബമോ തയ്യാറായില്ലെങ്കിൽ സർക്കാർ ഉത്തരവാദിത്തമേറ്റെടുക്കണമെന്നും ഉത്തരവിൽ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥർ ഈ സാമ്പിളുകൾ കൃത്യമായി ഫോറൻസിക് സയൻസ് ലാബോറട്ടിക്ക് സൂക്ഷിക്കാനായി കൈമാറണമെന്നും കോടതി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button