Blog

മലബാറിൽ കനത്ത വേനൽമഴ; മലപ്പുറത്ത് ഒരാൾ മിന്നലേറ്റു മരിച്ചു, കോഴിക്കോട് വ്യാപക നാശനഷ്ടം

കോഴിക്കോട്/ മലപ്പുറം: സംസ്ഥാനത്ത് മലബാർ മേഖലയിൽ കനത്ത മഴ. അപ്രതീക്ഷിതമായി പെയ്ത വേനൽ മഴയിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം ഉണ്ടായി. മലപ്പുറം എടവണ്ണയിൽ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. പാലപ്പറ്റ സ്വദേശി കാരി (65) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നിൽക്കുന്നതിനിടെ മിന്നലേൽക്കുകയായിരുന്നു.

കനത്ത മഴയില്‍ കോഴിക്കോട് മാവൂരിൽ കനത്ത കാറ്റിൽ മരം കടപുഴകി വീണ് മൂന്ന് വീടുകൾ ഭാഗീകമായി തകർന്നു. മലയോരമേഖലയിൽ പലയിടത്തും വൈദ്യുതി തൂണിന് മുകളിൽ മരം കടപുഴകി വീണതിനാൽ വൈദ്യുതി ബന്ധം താറുമാറായി. മരം വീണ് മൂന്ന് വീടുകള്‍ ഭാഗകമായി തകര്‍ന്നു. കൊയിലാണ്ടിയിൽ ശക്തമായ കാറ്റിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരക്കൊമ്പ് വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. അണേല സ്വദേശി ആദർശിനാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മലപ്പുറം കൊണ്ടോട്ടിയില്‍ മഴയിലും കാറ്റിലും കൃഷിനശിച്ചു. നെടിയിരുപ്പ് ചിറയിൽ നെടുമ്പിലങ്ങാട് 600 ലധികം കുലച്ച വാഴകളാണ് കാറ്റില്‍ മറിഞ്ഞ് വീണത്. ചിങ്ങൻ മജീദ്, പടിഞ്ഞാറെ വീട്ടിൽ അയ്യപ്പൻ എന്നിവരുടെ വാഴകളാണ് നശിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button