Blog

ശക്തമായ മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ

കൽപ്പറ്റ: ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ‌ മുൻകരുതലെന്ന രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർ. വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നാളെ മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ തുടങ്ങിയവയ്ക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം റസിഡൻഷൽ സ്കൂളുകൾക്കും റസിഡൻഷൽ കോളേജുകൾക്കും അവധി ബാധകമല്ല. നാളെ ഞായറാഴ്ച്ചയാണെങ്കിലും ട്യൂഷൻ സെൻ്ററുകളും മദ്രസകളുമൊക്കെ പ്രവർത്തിക്കുമായിരുന്നു. ഈ സ്ഥാപനങ്ങളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button