Blog

ഗുജറാത്തിൽ കനത്ത മഴ തുടരുന്നു ; മരണം 28 ആയി

മഴ ശക്തമായി തുടരുന്ന ഗുജറാത്തില്‍ പലയിടത്തും വന്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ജനജീവിതം ദുരിതത്തിലായി. കനത്ത മഴയിൽ മരണം 28 ആയി. വ‍ഡോദരയില്‍ പ്രളയ സമാന സാഹചര്യമാണ്. സൗരാഷ്ട്രയിലെ മിക്കയിടങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. പത്ത് ഡാമുകള്‍ തുറന്നു. ഇരുപത്തയ്യായിരത്തോളം ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. രാജ്കോട്ട്, ആനന്ദ്, മോര്‍ബി എന്നിവിടങ്ങളില്‍ സൈന്യത്തെ വിന്യസിച്ചു. എന്‍ഡിആര്‍എഫിന്‍റെ 14 യൂണിറ്റുകളാണ് രംഗത്തുള്ളത്.

പല ജില്ലകളിലും വൈദ്യുതി വിതരണം തടസപ്പെട്ടു. പലയിടത്തും റോഡ്, റെയില്‍ ഗതാഗതം താറുമാറായി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ പ്രധാനമന്ത്രി ഫോണില്‍ വിളിച്ച് അടിയന്തര സഹായം വാഗ്ദാനം ചെയ്തു. മഴക്കെടുതിയില്‍ ഗുജറാത്തില്‍ ഇതുവരെ 15 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button