കനത്ത മഴ; ഇടുക്കിയിലും കാസര്‍കോടും രണ്ട് മരണം; എട്ടുവയസുകാരന്‍ അപകടത്തില്‍പ്പെട്ടത് തോട്ടില്‍ വീണു

0

കനത്ത മഴയില്‍ തോട്ടില്‍ വീണ് എട്ടു വയസുകാരന്‍ മരിച്ചു. ബന്തിയോട് കൊക്കച്ചാലിലെ സാദാത്തിന്റെ മകന്‍ സുല്‍ത്താനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വീടിനു മുന്നിലെ വെള്ളം നിറഞ്ഞ തോട്ടില്‍ കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ തിരിച്ചലില്‍ മൃതദേഹം കണ്ടെത്തി.

ഇടുക്കി മൂലമറ്റം ത്രിവേണിയില്‍ യുവാവ് മുങ്ങിമരിച്ചു. മൂലമറ്റം സ്വദേശി അതുല്‍ ബൈജുവാണ് മുങ്ങിമരിച്ചത്. കുളിക്കാനിറങ്ങിയപ്പഴാണ് അപകടത്തില്‍പ്പെട്ടത്. 19 വയസായിരുന്നു. അഗ്നിരക്ഷാ സേനയും സ്‌കൂബ ടീമും നടത്തിയ തിരച്ചിലില്‍ യുവാക്കളെ രക്ഷപ്പെടുത്തി. അതുല്‍ ബൈജു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here