രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. ഇവയിലെ ഏറ്റക്കുറച്ചിലുകൾ പ്രമേഹം പോലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ചില ഭക്ഷണങ്ങൾ, പ്രത്യേകിച്ച് കാർബോഹൈഡ്രേറ്റുകളും പഞ്ചസാരയും കൂടുതലുള്ളവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ വേഗത്തിൽ ഉയരാൻ ഇടയാക്കും.
ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ കഴിക്കുന്നത് ഈ സ്പൈക്കുകൾ തടയാൻ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ സഹായിക്കുന്ന ചില ആരോഗ്യകരമായ ലഘുഭക്ഷണങ്ങളെക്കുറിച്ച് അറിയാം.
1. നട്സ്
ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവ നട്സിൽ അടങ്ങിയിട്ടുണ്ട്. ഇവ രക്തപ്രവാഹത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്നതിനെ മന്ദഗതിയിലാക്കുന്നു.
2. ഗ്രീക്ക് യോഗർട്ട്
ഗ്രീക്ക് യോഗർട്ടിൽ ഉയർന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. സാധാരണ തൈരിനെ അപേക്ഷിച്ച് ഇവയിൽ കാർബോഹൈഡ്രേറ്റ് കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു.
3. കോട്ടേജ് ചീസ്
കോട്ടേജ് ചീസിൽ ഉയർന്ന പ്രോട്ടീനും കുറഞ്ഞ കാർബോഹൈഡ്രേറ്റും ഉള്ളതിനാൽ രക്തത്തിലെ പഞ്ചസാര നിലനിർത്തുന്നതിനുള്ള നല്ലൊരു ഓപ്ഷനാണ്.
4. അവോക്കാഡോ
അവോക്കാഡോയിൽ ആരോഗ്യകരമായ കൊഴുപ്പും നാരുകളും അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
5. പുഴുങ്ങിയ മുട്ടകൾ
മുട്ട പ്രോട്ടീന്റെ മികച്ച ഉറവിടമാണ്, കൂടാതെ കാർബോഹൈഡ്രേറ്റുകളൊന്നും അടങ്ങിയിട്ടില്ല. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു.
6. ബെറികൾ
ബെറികളിൽ പഞ്ചസാര കുറവും നാരുകളും ആന്റിഓക്‌സിഡന്റുകളും കൂടുതലുള്ളതിനാൽ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനുള്ള നല്ലൊരു തിരഞ്ഞെടുപ്പാണ്.