തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ വിവിധ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു. തൃശൂര്‍ പൂരത്തിനോടനുബന്ധിച്ച് പൊതുജനത്തിന് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് രാവിലെ രണ്ട് സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും ഈ പരിശോധന തുടരുമെന്ന് മേയര്‍ എം കെ വര്‍ഗ്ഗീസ് പറഞ്ഞു.
അരമന ബിയര്‍&വൈന്‍ ഹോട്ടല്‍, ഹോട്ടല്‍ സീഫോര്‍ട്ട്, ഹോട്ടല്‍ അലിയ, ഹോട്ടല്‍ കുക്ക്‌ഡോര്‍, ഉരുട്ടി ഹോട്ടല്‍, ഹോട്ടല്‍ തജിനി എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.