‘പരാജയപ്പെട്ട ബന്ധങ്ങള്‍ ബലാത്സംഗ ആരോപണത്തിന് കാരണമല്ല’, തിരുത്തലുകള്‍ വേണമെന്ന് ഹൈക്കോടതി

0

വ്യക്തി ബന്ധങ്ങളിലെ വിള്ളലുകള്‍ ബലാത്സംഗ ആരോപണത്തിന് അടിസ്ഥാനമാകരുതെന്ന് കേരള ഹൈക്കോടതി. വിവാഹിതയായ യുവതിയെ വ്യാജ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ യുവാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ഒരു വിവാഹ ബന്ധത്തില്‍ തുടരുന്ന സ്ത്രീയെ വ്യാജ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന വകുപ്പില്‍ കേസെടുക്കാന്‍ ആകില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. കോഴിക്കോട് താമരശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസില്‍ പ്രതിയായ മലപ്പുറം സ്വദേശിയായ 27 കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റേതാണ് നിരീക്ഷണം. ബലാത്സംഗം ഒരു ഹീനമായ കുറ്റകൃത്യമാണ്. അത്തരമൊരു ആരോപണം ഉന്നയിക്കപ്പെട്ടാല്‍ വ്യക്തിയുടെ ജീവിതത്തെ എന്നെന്നേക്കുമായി നശിപ്പിക്കും എന്നും കോടതി അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here