Blog

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല; എം മുകേഷ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കണമെന്ന ആഗ്രഹം എവിടെയും പ്രകടിപ്പിച്ചിട്ടില്ലെന്ന് കൊല്ലം എംഎല്‍എ എം മുകേഷ് വ്യക്തമാക്കി. സ്ഥാനാര്‍ഥിത്വത്തിനായി എവിടെയും പോയി ചാന്‍സ് ചോദിച്ചിട്ടില്ലെന്നും, പൊതുജീവിതത്തില്‍ നിന്ന് ഇറങ്ങിപ്പോകേണ്ടി വന്നാലും അഭിമാനത്തോടെ തന്നെ പോകുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം മണ്ഡലത്തില്‍ എസ് ജയമോഹന്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

കൊല്ലത്തിന്റെ വികസനത്തിന് ജനങ്ങള്‍ വോട്ട് ചെയ്യുമെന്നും, തന്നെ വീണ്ടും സ്ഥാനാര്‍ഥിയായി പരിഗണിക്കാത്തതില്‍ യാതൊരു പരിഭവവും ഇല്ലെന്നും മുകേഷ് പറഞ്ഞു. വീണ്ടും മത്സരിക്കണമെന്ന ആഗ്രഹം താന്‍ എവിടെയും പ്രകടിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

അതേസമയം, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എം മുകേഷിന് സീറ്റ് നല്‍കില്ലെന്ന ധാരണ സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റില്‍ രൂപപ്പെട്ടിട്ടുണ്ട്. മുകേഷിന് പകരം കൊല്ലം മണ്ഡലത്തില്‍ എസ് ജയമോഹനെ സ്ഥാനാര്‍ഥിയാക്കാനാണ് പാര്‍ട്ടി നീക്കം. ജില്ലയില്‍ മൂന്ന് സിറ്റിങ് എംഎല്‍എമാരെ മാത്രം വീണ്ടും മത്സരിപ്പിക്കാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും കൊല്ലത്ത് വിജയിച്ച എം മുകേഷിനെ ഇത്തവണ പരിഗണിക്കാതിരിക്കാന്‍ അദ്ദേഹത്തിനെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് കാരണമെന്നു സൂചന. വീണ്ടും ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന വിശ്വാസവും മുകേഷ് പ്രകടിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button