Cinema

അമല പോൾ വീണ്ടും മലയാളത്തിലേക്ക്, ‘ഹാഫ് ’ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ എത്തി

യുവതാരം രഞ്ജിത്ത് സജീവ് നായകനാകുന്ന ആക്ഷൻ വാംപയർ  മൂവി ‘ഹാഫി’ന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. തെന്നിന്ത്യൻ നായിക അമല പോളും ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്നു . രക്തക്കറയിൽ രണ്ട് കൈകൾ, ഒന്നിൽ ടൂൾസ്, മറ്റേതിൽ രക്തം ഒലിച്ചിറങ്ങുന്ന ഹെഡ്ഫോൺ. ഇങ്ങനെയാണ് ഫസ്റ്റ് ലുക്ക് പേസ്റ്ററിന്റെ ലുക്ക്. ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഹലോവീൻ ദിനത്തിലാണ് പുറത്തിറക്കിയത്. മലയാളത്തിൽ ഇത് വരെ പരീക്ഷിച്ചിട്ടില്ലാത്ത വാംപയർ ആക്ഷൻ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. സ്ലോമോഷൻ ഉപയോഗിച്ചിട്ടില്ലാത്ത ഒരു ആക്ഷൻ പാക്ക്ഡ് സിനിമ എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.

വലിയ മുതൽമുടക്കിൽ ഇന്ത്യയ്ക്കകത്തും വിദേശ രാജ്യങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം. ചിത്രം ഫ്രാഗ്രന്റ് നേച്ചർ ഫിലിംസിന്റെ ബാനറിൽ ആൻ സജീവ്, സജീവ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ‌‍നൂറ്റിയമ്പതോളം ദിവസങ്ങള്‍ നീണ്ടുനിന്ന ചിത്രീകരണം 100 ദിവസവും ജയ്‌സാല്‍മീറിലായിരുന്നു . ഗോളം,ഖൽബ് എന്നീ മികച്ച ചിത്രങ്ങൾ നിർമിച്ച പ്രൊഡക്ഷൻ ഹൗസിൽ നിന്നും എത്തുന്ന മറ്റൊരു ക്വാളിറ്റി ചിത്രമാണ് ഹാഫ്. മികച്ച വിജയം നേടിയ ‘ഗോളം’ എന്ന ചിത്രത്തിന്റെ സംവിധായകനായ സംജാദാണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്.

രഞ്ജിത്ത് സജീവ്,അമല പോൾ എന്നിവരെ കൂടാതെ അബ്ബാസും ഐശ്വര്യ രാജും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സുധീഷ്, മണികണ്ഠന്‍, ശ്രീകാന്ത് മുരളി, ബോളിവുഡ് താരം റോക്കി മഹാജന്‍, തുടങ്ങിയവരും ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലെ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഇന്തോനേഷ്യയിലെ പ്രശസ്തരായ വെരിട്രി യൂലിസ്മാന്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ കോറിയോഗ്രാഫര്‍. റെയ്ഡ് 2, ദിനൈറ്റ് കംസ് ഫോര്‍ അസ് എന്നീ ലോകപ്രശസ്ത ചിത്രങ്ങള്‍ക്കു ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വ്വഹിച്ച കോറിയോഗ്രാഫറാണ് വെരിട്രി. ആക്ഷന് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രം സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച ആക്ഷന്‍ സിനിമകൂടിയാണ്.

പ്രവീണ്‍ വിശ്വനാഥണ് ഹാഫിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം: മിഥുന്‍ മുകുന്ദൻ, ഛായാഗ്രഹണം: അപ്പു പ്രഭാകര്‍. എഡിറ്റിങ്: മഹേഷ് ഭുവനന്ദ്. കലാസംവിധാനം- മോഹന്‍ദാസ്. കോസ്റ്റ്യൂം ഡിസൈന്‍: ധന്യ ബാലകൃഷ്ണന്‍. മേക്കപ്പ്: നരസിംഹ സ്വാമി. സ്റ്റില്‍സ്: സിനറ്റ് സേവ്യര്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: രാജേഷ് കുമാര്‍. അസ്സോസ്സിയേറ്റ് ഡയറക്ടര്‍: ജിബിന്‍ ജോയ്. പ്രൊഡക്ഷന്‍ മാനേജേഴ്‌സ്: സജയന്‍ ഉദിയന്‍കുളങ്ങര, സുജിത്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: അബിന്‍ എടക്കാട്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മുരളി.പി. ആർ. ഓ അരുൺ പൂക്കാടൻ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button