KeralaNews

ഹാൽ സിനിമ വിവാദം; ഇന്ന് പുനഃപരിശോധനാ ഹർജി നൽകും

ഹാൽ സിനിമ വിവാദത്തിൽ ഹൈക്കോടതിയെ വീണ്ടും സമീപിക്കാൻ അണിയറ പ്രവർത്തകർ. ഇന്ന് പുനഃപരിശോധനാ ഹർജി ഫയൽ ചെയ്യും. ധ്വജ പ്രണാമം, ബീഫ് ബിരിയാണി കഴിക്കുന്ന രംഗം, രാഖി രംഗങ്ങൾ ഒഴിവാക്കാൻ കോടതി നിർദേശിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് അണിയറ പ്രവർത്തകർ ഹൈക്കോടതിയെ വീണ്ടും സമീപിക്കുന്നത്. അഭിഭാഷകന് പിഴവ് പറ്റിയതാണെന്നുള്ള കാര്യം കോടതിയെ ധരിപ്പിക്കും.

ഹാൽ സിനിമ വിവാദത്തിൽ സെൻസർ ബോർഡിനെതിരെ ഹൈക്കോടതി രംഗത്തുവന്നിരുന്നു. വ്യത്യസ്ത മതവിഭാഗങ്ങളുടെ പ്രണയം ആവിഷ്കരിക്കുന്നതിനാൽ അതിനെ ലൗ ജിഹാദ് എന്ന് പറഞ്ഞ് എ സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സിനിമയുടെ പ്രമേയം ഭരണഘടനാപരമായ മൂല്യങ്ങളുമായി ചേർന്നു പോകുന്നതാണെന്ന് ഹാൽ സിനിമ വിവാദത്തിൽ ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ധ്വജപ്രണാമം, ഗണപതിവട്ടം, സംഘം കാവലുണ്ട് എന്നീ വാക്കുകൾ ഒഴിവാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടുണ്ട്. രാഖി ദൃശ്യം മറയ്ക്കണം ബീഫ് ബിരിയാണി കഴിക്കുന്ന രംഗവും ഒഴിവാക്കണമെന്നാണ് ഉത്തരവ്. സിനിമയ്ക്ക് A സർട്ടിഫിക്കറ്റ് നൽകുമെന്ന സെൻസർ ബോർഡ് നടപടി റദ്ദാക്കിയാണ് നിരീക്ഷണം.

സിനിമയ്ക്ക് ഏത് സർട്ടിഫിക്കറ്റ് നൽകണമെന്നത് സെൻസർ ബോർഡിൽ നിക്ഷിപ്തമാണ്. എന്നാൽ ഇഷ്ടാനുസരണം അത്തരം അധികാരം പ്രയോഗിക്കാൻ കഴിയില്ല. സിനിമയുടെ പ്രമേയം പരസ്പര വിശ്വാസങ്ങളെ തെറ്റായി ചിത്രീകരിക്കുന്നതല്ല. അസഹിഷ്ണുതയുള്ളതായി ഇത്തരം ബന്ധങ്ങളെ ചിത്രീകരിക്കുന്നുമില്ല. ഹാൽ സിനിമ ലവ് ജിഹാദ് അല്ല. മതേതര ലോകത്തിൻറെ സന്ദേശം അവതരിപ്പിക്കാനാണ് സിനിമ ശ്രമിക്കുന്നത്. മതപരമായ നിയന്ത്രണങ്ങളെ മറികടക്കാൻ പ്രണയത്തിന് കഴിയുമെന്ന് സിനിമ സംസാരിക്കുന്നു. വ്യത്യസ്ത മതവിഭാഗങ്ങളുടെ പ്രണയം ആവിഷ്കരിക്കുന്നതിനാൽ അതിനെ ലൗ ജിഹാദ് എന്ന് പറയുകയും എ സർട്ടിഫിക്കറ്റ് നൽകാനും കഴിയില്ല ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button