
ഗുരുവായൂർ ക്ഷേത്രത്തിലെ 2025 വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 28 വ്യാഴാഴ്ച പകൽ 11മുതൽ 1.40 വരെയുള്ള ശുഭ മുഹൂർത്തത്തിൽ നടക്കും. ഇല്ലം നിറയുടെ തലേ ദിവസം കതിർ കറ്റകൾ വയ്ക്കുന്നതിന് ക്ഷേത്രം കിഴക്കേ നടയിൽ താത്കാലിക സ്റ്റേജ് സംവിധാനം ഒരുക്കും.
ഈ വർഷത്തെ തൃപ്പുത്തരി സെപ്റ്റംബർ 2 ചൊവ്വാഴ്ച പകൽ 9.16മുതൽ 9.56 വരെയുള്ള മുഹൂർത്തത്തിലാകും നടക്കുക. തൃപ്പുത്തരി ദിവസം ഭക്തജനങ്ങൾക്കായി 1200 ലിറ്റർ പുത്തരി പായസം തയ്യാറാക്കും. 2200 കദളിപ്പഴവും 22 കിലോ നെയ്യും ഉപയോഗിച്ചാണ് പുത്തരി പായസം തയ്യാറാക്കുന്നത്.
ഒരു ലിറ്റർ പായസത്തിനു 240 രൂപയാകും നിരക്ക്. മിനിമം കാൽ ലിറ്റർ പായസത്തിന് 60 രൂപ. ഒരാൾക്ക് പരമാവധി 2 ടിക്കറ്റ് അനുവദിക്കും.




