Kerala
ഗൂഡല്ലൂരിൽ കാട്ടാന വിളയാട്ടം; ദേവർഷോലയിൽ രണ്ട് പേരെ കാട്ടാന ചവിട്ടിക്കൊന്നു, മൃതദേഹങ്ങൾ കണ്ടെത്തിയത് തിരച്ചിലിനൊടുവിൽ

നിലമ്പൂര്‍: നീലഗിരി ഗൂഡല്ലൂർ ദേവർഷോലയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ മരിച്ചു. അയ്യപ്പൻ ലിംഗരാജ്, രവി എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഇരുവരും വീട്ടിൽ എത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആക്രമണത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പതിവായി കാട്ടനാ ശല്യം ഉള്ള നാടാണ് ദേവർഷോല.




