Kerala

ജിഎസ്ടി പരിഷ്‌കരണം അപര്യാപ്തം’; വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ്

ജിഎസ്ടി പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിസംബോധനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. വളര്‍ച്ചയെ അടിച്ചമര്‍ത്തുന്ന നികുതിയാണ് ജിഎസ്ടി (Growth Suppressing Tax – GST ) എന്നും നിലവിലുള്ള പരിഷ്‌കരണങ്ങള്‍ അപര്യാപ്തമാണെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് സമൂഹ്യ മാധ്യമമായ എക്‌സില്‍ കുറിച്ചു. ജിഎസ്ടി ക്രമത്തില്‍ അടുത്തിടെ വരുത്തിയ ഭേദഗതികളുടെ ഉടമസ്ഥാവകാശം പ്രധാനമന്ത്രി അവകാശപ്പെടുന്നതിനെ ജയറാം രമേശ് വിമര്‍ശിച്ചു.

ഭരണഘടനാ സ്ഥാപനമായ ജിഎസ്ടി കൗണ്‍സില്‍ ജിഎസ്ടി ക്രമത്തില്‍ വരുത്തിയ ഭേദഗതികളുടെ പൂര്‍ണ ഉടമസ്ഥാവകാശം അവകാശപ്പെടാനാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തത്. ജിഎസ്ടി വളര്‍ച്ചയെ അടിച്ചമര്‍ത്തുന്ന നികുതിയാണെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വളരെക്കാലമായി വാദിക്കുന്നു. 2017 ജൂലൈ മുതല്‍ തന്നെ ഞങ്ങള്‍ ഒരു ജിഎസ്ടി 2.0 ആവശ്യപ്പെടുന്നുണ്ട്. 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലെ ഞങ്ങളുടെ ഏറ്റവും പ്രധാന ഉറപ്പായിരുന്നു. അത് – അദ്ദേഹം പറഞ്ഞു. ജിഎസ്ടി പരിഷ്‌കരണം അപര്യാപ്തമെന്നും ജയറാം രമേശ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button