Kerala

ഉനാവോ കേസിൽ പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകവും ലജ്ജാകരവും: രാഹുൽ ഗാന്ധി

ഉനാവോ കേസിൽ പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകവും ലജ്ജാകരവുമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അതിജീവിച്ചവരെ കുറ്റവാളികളെ പോലെ പരിഗണിക്കുന്നു. ഇത് എന്ത് തരം നീതിയെന്നും രാഹുൽ ഗാന്ധി. മുൻ ബിജെപി നേതാവ് കുൽദീപ് സിങ് സേംഗറിന്റെ ജീവപര്യന്തം തടവുശിക്ഷ സസ്പെൻഡ്ചെയ്തുകൊണ്ട് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചുിരുന്നു.

ബലാത്സംഗം ചെയ്തവർക്ക് ജാമ്യം, അതിജീവിച്ചവരെ കുറ്റവാളികളെപ്പോലെ പരിഗണിക്കുക – ഇത് എന്ത് നീതിയാണ്?” ഇത്തരം നടപടികൾ നീതിന്യായ വ്യവസ്ഥയിലുള്ള പൊതുവിശ്വാസം തകർക്കും” രാഹുൽ ​ഗാന്ധി പറ‍ഞ്ഞു. 15 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിന്റെയും തത്തുല്യമായ മൂന്ന് ആൾജാമ്യത്തിന്റെയും അടിസ്ഥാനത്തിലാണ് ജാമ്യം അനുവ​​ദിച്ചത്. സേംഗറിന്റെ അപ്പീൽ ജനുവരി 16ന് ഹൈക്കോടതി പരി​ഗണിക്കും.

ഇരയുടെ വീടിന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ വരരുതെന്നും അവളെയോ അമ്മയെയോ ഭീഷണിപ്പെടുത്തരുതെന്നും ഹൈക്കോടതി സേംഗറിനോട് നിർദ്ദേശിച്ചു. 2017നാണ് രാജ്യത്തെ നടുക്കിയ കേസ് നടന്നത്. 2017 ജൂൺ 11-നും 20-നുമിടയിൽ സേംഗർ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്യുകയും പിന്നീട് 60,000 രൂപയ്ക്ക് വിൽക്കുകയും ചെയ്തെന്നാണ് കേസ്. 2019ൽ സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം ഉത്തർപ്രദേശിലെ വിചാരണ കോടതിയിൽ നിന്ന് കേസ് ഡൽഹിയിലേക്ക് മാറ്റിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button