Kerala
ഗോവിന്ദചാമി പിടിയിൽ?

കണ്ണൂര്‍: സൗമ്യാ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമിയുടെ രൂപസാദൃശ്യമുള്ളയാളെ കണ്ടതായി പ്രദേശവാസികൾ. കണ്ണൂരിലെ ഡിസിസി ഓഫീസിന് സമീപത്തുനിന്നും ഗോവിന്ദച്ചാമിയുടെ സാദൃശ്യമുള്ള ഒരാളെ കണ്ടെത്തി.ഇയാളെ പൊലീസ് പിടികൂടിയെന്നും സൂചനയുണ്ട്. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഡിസിസി ഓഫീസിന് സമീപത്തെ ചായക്കടയ്ക്ക് പിന്നാല്‍ കണ്ടതായാണ് പ്രദേശവാസികള്‍ പറയുന്നത്. ജയിലിന് നാല് കിലോമീറ്റര്‍ അകലെയാണിത്. ആളുകളെ കണ്ടപ്പോള്‍ മതില്‍ ചാടി ഓടിയെന്നും പറയുന്നു. കള്ളി ഷര്‍ട്ടാണ് ആ സമയം ഗോവിന്ദച്ചാമി ധരിച്ചതെന്നും തലയില്‍ തുണി ചുറ്റിയെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ‘കറുത്ത പാന്റും വെള്ളയിൽ ലൈൻ ഉള്ള ഷർട്ടും ധരിച്ചയാളെ കണ്ടതായാണ് പ്രദേശവാസികൾ പറയുന്നത്.