Cinema

സര്‍ക്കാരിന്റെ മദ്യനയം പുനഃപ്പരിശോധിക്കണം: വിജയ് ബാബു

കൊച്ചി: സര്‍ക്കാരിന്റെ മദ്യനയം പുനഃപ്പരിശോധിക്കണമെന്ന് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. ഒന്നാംതീയതികളില്‍ ഡ്രൈഡേയുടെ ഭാഗമായി ക്ലബ്ബുകളും ബാറുകളും അടച്ചിടുന്ന സര്‍ക്കാരിന്റെ വിചിത്രനയം പുനഃപ്പരിശോധിക്കണമെന്ന് വിജയ് ബാബു ഫെയ്സ്ബുക്കില്‍ കുറിച്ചു. ഞായറാഴ്ചയും ഒന്നാംതീയതിയും ഒന്നിച്ചുവന്ന സാഹചര്യത്തിലായിരുന്നു വിജയ് ബാബുവിന്റെ കുറിപ്പ്.

‘ക്ലബ്ബുകളും ബാറുകളും എല്ലാമാസവും ഒന്നാംതീയതി അടച്ചിടണമെന്ന വിചിത്രമായ നിയമം സര്‍ക്കാര്‍ പുനഃപരിശോധിക്കേണ്ടസമയം അതിക്രമിച്ചിരിക്കുന്നു. ഇന്ന് ഞായറാഴ്ചയാണ്. ഐപിഎല്‍ നടക്കുന്നുണ്ട്. ക്ലബ്ബിലിരുന്ന്, മദ്യംകഴിച്ച് ഒരുമിച്ച് മത്സരം കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് എന്തുകൊണ്ട് അതിന് സാധിക്കില്ല? എന്തൊരു വൃത്തികെട്ട നിയമമാണിത്?’, വിജയ് ബാബു ഫെയ്സ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ അവസാനം വിജയ് ബാബു, വിഷയത്തില്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങളും കമന്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ട്.

ഡ്രൈ ഡേകളില്‍ മദ്യംവിളമ്പാന്‍ ഏകദിന പെര്‍മിറ്റ് അനുവദിക്കാന്‍ സര്‍ക്കാരിന്റെ പുതിയ മദ്യനയത്തില്‍ നിര്‍ദേശമുണ്ടായിരുന്നു. ബിസിനസ് സമ്മേളനങ്ങള്‍, അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍, കൂടിച്ചേരലുകള്‍ എന്നിവയുടെ ഭാഗമായി ഒന്നാംതീയതിയും മദ്യം വിളമ്പാം. ത്രീസ്റ്റാറിന് മുകളിലേക്കുള്ള ഹോട്ടലുകള്‍, ഹെറിറ്റേജ്, ക്ലാസിക് റിസോര്‍ട്ടുകള്‍ എന്നിവയ്ക്കാണ് അനുമതി. ഒന്നാംതീയതി ഡ്രൈ ഡേയില്‍ മാത്രമാണ് ഇളവ്. മറ്റു ്രൈഡ ഡേകളില്‍ അനുമതിയില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button