എസ്.എസ്.എല്‍.സി വിജയശതമാനം കുറഞ്ഞ സ്‌കൂളുകളുടെ ലിസ്റ്റ് എടുത്ത് സര്‍ക്കാര്‍; പ്രത്യേക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

0

തിരുവനന്തപുരം എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഇത്തവണ വിജയ ശത മാനം കുറഞ്ഞതില്‍ അന്വേഷണവുമാ യി വിദ്യഭ്യാസ വകുപ്പ് വിജയശതമാനം കുറഞ്ഞ 10 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളുടെ ലിസ്റ്റ് എടുത്തെന്നും ഇക്കാര്യത്തില്‍ പ്രത്യേക പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ അതേ ഷണം നടത്തണം. എന്തുകൊണ്ട് വിജ യശതമാനം കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും വിദ്യഭ്യാസ മന്ത്രി വ്യക്തമാക്കി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 19 വിജയ ശതമാനമാണ് ഇത്തവണ കുറവുണ്ടായത് തിരുവനന്തപുരം ജി ല്ലയിലാണ് ഇത്തവണ ഏറ്റവും കുറവ് വിജയ ശതമാനം രേഖപ്പെടുത്തിയത്.

കണ്ണൂര്‍ ജില്ലയിലാണ് വിജയശതമാ നം ഏറ്റവും കൂടുതല്‍ അതേസമയം സംസ്ഥാനത്ത് ഇത്തവണ എസ്.എ സ്.എല്‍.സി പരീക്ഷയില്‍ 99.5 ശത മാനമാണ് വിജയം. 61.449 കുട്ടികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍ എ പ്ലസ് കിട്ടിയത് മലപ്പുറം വിദ്യാഭ്യാസ ജി ല്ലയ്ക്കാണ്.

റെക്കോര്‍ഡ് വേഗത്തിലായിരുന്നു ഇത്തവണ ഫലപ്രഖ്യാപനം പരീക്ഷ എഴുതിയ 424583 കുട്ടികള്‍ ഉപരിപ നത്തിന് അര്‍ഹത നേടി. പുനര്‍ മു ല്യ നിര്‍ണ്ണയം സൂക്ഷ്മ പരിശോധന എന്നിവക്കുള്ള അപേക്ഷ ഈ മാസം 12 മുതല്‍ 15 വരെ നല്‍കാം. മെയ് 28 മുതല്‍ ജൂണ്‍ അഞ്ച് വരെയാണ് സേ പരീക്ഷ അഞ്ചംഗ അഡ്മിഷന്‍ കമ്മിറ്റിയുടെ മേല്‍നോ ട്ടത്തിലായിരിക്കും ഹയര്‍ സെക്കന്റ റി പ്രവേശനം. പ്രിന്‍സിപ്പലും സീനി യര്‍ അധ്യാപകരും അടക്കം 5 പേ കമ്മിറ്റിയില്‍ വേണമെന്നും തീരു മാനമുണ്ട്. പ്രവേശന സമയത്തും അതിന് ശേഷ വും സര്‍ക്കാര്‍ അംഗീകരിച്ച തുകക്ക് അപ്പുറം പിരിവ് നടത്തുന്ന പി.ടി.എ കമ്മിറ്റികള്‍ക്കെതിരെ കര്‍ശന നടപ ടി ഉണ്ടാകുമെന്ന് വിദ്യഭ്യാസ മന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here