Kerala
കെഎസ്ആര്‍ടിസിക്ക് 122 കോടി രൂപയുടെ സര്‍ക്കാര്‍ സഹായം കൂടി

തിരുവനന്തപുരം: കേരള സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനു (കെഎസ്ആര്‍ടിസി)ക്ക് സര്‍ക്കാര്‍ സഹായമായി ഈ മാസം കൂടി 122 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.
ഇതില്‍ 72 കോടി രൂപ പെന്‍ഷന്‍ വിതരണം സംബന്ധിച്ച ആവശ്യങ്ങള്‍ക്കായും 50 കോടി രൂപ കെഎസ്ആര്‍ടിസിയുടെ മറ്റ് ആവശ്യങ്ങള്‍ക്കായും വിനിയോഗിക്കും. തൊഴിലാളികളുടെ ശമ്പളവും പെന്‍ഷനുമടക്കം പ്രതിമാസ ബാധ്യതകള്‍ മുടങ്ങാതെ നടത്താനാണ് സഹായം നല്‍കിയതെന്നും മന്ത്രി പറഞ്ഞു.
ഇതിനോടകം, നിലവിലെ സര്‍ക്കാര്‍ ഭരണകാലയളവില്‍ കെഎസ്ആര്‍ടിസിക്ക് ആകെ ലഭിച്ച ധനസഹായം 6523 കോടി രൂപയായി. 2024-25 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ കെഎസ്ആര്‍ടിസിക്കായി 900 കോടി രൂപ വകയിരുത്തിയിരുന്നു. ഇതില്‍ 388 കോടി രൂപ ഇതിനോടകം വിതരണം ചെയ്തതായും മന്ത്രി അറിയിച്ചു.