International

ഗൂഗിളില്‍ വമ്പന്‍ പിരിച്ചുവിടല്‍; വെട്ടിക്കുറക്കുന്നത് മാനേജ്മെന്റ് തസ്തികകൾ

വമ്പന്‍ പിരിച്ചുവിടലുമായി ഗൂഗിൾ. മുന്‍നിര മാനേജ്മെന്റ് തസ്തികകളാണ് 10 ശതമാനം വെട്ടിക്കുറച്ചത്. ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനാണ് ഇതെന്ന് സിഇഒ സുന്ദര്‍ പിച്ചൈ വെളിപ്പെടുത്തി. മാനേജർ, ഡയറക്ടര്‍, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളാണ് വെട്ടിക്കുറക്കുന്നത്.

ചില മാനേജ്മെന്റ് റോളുകള്‍ മാനേജ്മെന്റ് അല്ലാത്ത തസ്തികകളിലേക്ക് മാറ്റിയെന്നും മറ്റുള്ളവ പൂര്‍ണമായും ഒഴിവാക്കിയെന്നും മറ്റൊരു ഗൂഗിള്‍ വക്താവ് വ്യക്തമാക്കി. 2022 സെപ്റ്റംബറിലും ഗൂഗിള്‍ ഇത്തരമൊരു നീക്കം നടത്തിയിരുന്നു. ക‍ഴിഞ്ഞ ജനുവരിയിലെ പിരിച്ചുവിടലുകള്‍ ഗൂഗിളിന്റെ ചരിത്രത്തിലെ ഏറ്റവും വലുതായിരുന്നു. അന്ന് 12,000 തസ്തികകളാണ് വെട്ടിക്കുറച്ചത്. ഏകദേശം ആറ് ശതമാനം തൊഴിലാളികളെ ഇത് ബാധിച്ചിരുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഓപ്പണ്‍ എഐ പോലുള്ള എതിരാളികളുമായി മത്സരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. എഐ കമ്പനികള്‍ തകര്‍പ്പന്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി, സെര്‍ച്ച് പോലുള്ള മേഖലകളില്‍ ഗൂഗിളിന്റെ ആധിപത്യത്തിന് ഭീഷണി ഉയര്‍ത്തുന്നുണ്ട്. ജെമിനി മോഡല്‍ സീരീസ് ഇറക്കി ഈ മേഖലയില്‍ ശക്തമായ പ്രകടനം ഗൂഗിളും കാ‍ഴ്ചവെക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button