Business
സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന്‍ വില ഒരു ലക്ഷത്തിന് അരികെ

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി. ഇന്നത്തെ വ്യാപാരത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 240 രൂപ കൂടി ഉയര്‍ന്നു. ഇതോടെ പവന്‍ വില ഒരു ലക്ഷത്തിന് തൊട്ടടുത്തെത്തി, 98,880 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്തെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില്‍പ്പന വില 12,360 രൂപയായി.
ആഗോള ഭൗമരാഷ്ട്രീയ പ്രതിസന്ധികള്‍ ശക്തമായ സാഹചര്യത്തില്‍ സ്വര്‍ണം സുരക്ഷിത നിക്ഷേപമായി തുടരുന്നതാണ് വിലക്കുതിപ്പിന് പ്രധാന കാരണം. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,330 ഡോളറായി ഉയര്‍ന്നതും സംസ്ഥാനത്തെ വില വര്‍ധനയ്ക്ക് വഴിവെച്ചു.



