സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില സര്‍വ്വകാല റെക്കോഡില്‍ തന്നെ. ഇന്നലെ പവന് 200 രൂപയാണ് വര്‍ദ്ധിച്ചത്. വെള്ളിയാഴ്ച ഒറ്റയടിക്ക് 1,560 രൂപ വര്‍ദ്ധിച്ച് സ്വര്‍ണവില കുതിച്ചുക്കയറിയിരുന്നു. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 74,560 രൂപയാണ്.

ഭൗമരാഷ്ട്രീയ സംഭവങ്ങള്‍ സ്വര്‍ണവിലയെ സ്വാധീനിച്ചിട്ടുണ്ട്. ഇസ്രായേല്‍ ഇറാനെ വീണ്ടും ആക്രമിച്ചത് സ്വര്‍ണവില കുത്തനെ കൂട്ടി. ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. വീണ്ടും യുദ്ധത്തിലേക്ക് എത്തുമ്പോള്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുത്തനെ കൂടിയിട്ടുണ്ട്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില ഇന്നലെ 25 രൂപ ഉയര്‍ന്നു. ഇന്നത്തെ വില 9320 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില ഇന്നലെ 20 രൂപ വര്‍ധിച്ചിരുന്നു. ഇന്നത്തെ വിപണി വില 7645 രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 115 രൂപയാണ്

LEAVE A REPLY

Please enter your comment!
Please enter your name here