ഗോവയിൽ പാരാഗ്ലൈഡിങ്ങിനിടെ അപകടം;2 പേർക്ക് ദാരുണാന്ത്യം

0

ഗോവയിൽ പാരാഗ്ലൈഡിങ്ങിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. വടക്കൻ ഗോവയിൽ ശനിയാഴ്ച വൈകിട്ടോടെയാണ് അപകടം ഉണ്ടായത്. പുണെ സ്വദേശിയും ഇൻസ്ട്രക്ടറുമാണ് അപകടത്തിൽ മരിച്ചത്.

വടക്കൻ ഗോവയിലെ കേറി വില്ലേജിലാണ് അപകടം ഉണ്ടായത്.പുണെ സ്വദേശിയും ഇരുപത്തിയേഴുകാരിയുമായ ശിവാനി ഡാബ്ലെ, ഇൻസ്ട്രക്ടറും നേപ്പാൾ സ്വദേശിയുമായ സുമാലി നേപ്പാളി (26) എന്നിവരാണ് മരിച്ചത്.പാറക്കെട്ടിൽ നിന്ന് പറന്നുയർന്ന ഉടൻ പാരാഗ്ലൈഡർ നദിക്ക് സമീപത്തേക്ക് നീങ്ങിയാണ് അപകടം ഉണ്ടായതെന്നാണ് വിവരം.അപകടത്തിൽപെട്ടവർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു.

അതേസമയം പാരാഗ്ലൈഡ്‌ സേവനം നൽകിയിരുന്ന കമ്പനി അനധികൃതമായി പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന കമ്പനി ആയിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here