Kerala

ആഗോള അയ്യപ്പ സംഗംമം; ഹൈക്കോടതി നിര്‍ദേശം ലംഘിച്ച് ദേവസ്വം ബോര്‍ഡ്

ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട ഹൈക്കോടതി നിര്‍ദേശം ലംഘിച്ച് ദേവസ്വം ബോര്‍ഡ്. അയ്യപ്പ സംഗമ ദിവസം വെര്‍ച്വല്‍ ക്യൂ സ്ലോട്ട് അഞ്ചില്‍ ഒന്നായി കുറച്ചു. 19,20 തീയതികളില്‍ പതിനായിരം ഭക്തര്‍ക്ക് മാത്രമാകും പ്രവേശനം അനുവദിക്കുക. അയ്യപ്പ സംഗമത്തിന് എത്തുന്ന പ്രതിനിധികള്‍ക്ക് ദര്‍ശനമൊരുക്കാനാണ് നിയന്ത്രണം.

മാസപൂജകള്‍ക്കായി സാധാരണ അനുവദിച്ചിരുന്നത് 50000 സ്ലോട്ടുകള്‍ ആണ്. 20 തീയതി ഇനി ഒഴിവുള്ളത് 1300 ഓളം സ്ലോട്ടുകള്‍ മാത്രമാകും. അയ്യപ്പ സംഗമത്തിന് എത്തുന്ന വിവിഐപി പ്രതിനിധികള്‍ക്ക് ദര്‍ശനമൊരുക്കാനാണ് നിയന്ത്രണം. അയ്യപ്പ സംഗമം സാധാരണ ഭക്തരെ ബാധിക്കരുത് എന്നായിരുന്നു ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. ഇത് മറികടന്നാണ് ദേവസ്വം ബോര്‍ഡിന്റെ നീക്കം. മാസപൂജകള്‍ക്ക് 10,000 -ല്‍ കൂടുതല്‍ ഭക്തര്‍ എത്തില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.

സാധാരണ അയ്യപ്പ ഭക്തരുടെ അവകാശങ്ങള്‍ ഹനിക്കരുതെന്ന് വ്യക്തമാക്കിയായിരുന്നു അയ്യപ്പ സം?ഗമത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നത്. പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിച്ച് ആഗോള അയ്യപ്പ സംഗമം നടത്താമെന്നാണ് ഹൈക്കോടതി ഉത്തരവില്‍ പറയുന്നുണ്ട്. അയ്യപ്പ സം?ഗമം നടത്താമെന്നും ഭക്തരെ ബുദ്ധിമുട്ടിക്കരുതെന്നുമാണ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button