Kerala
കടയുടെ ചുവരിലെ ചില്ല് തകര്‍ന്ന് തലയില്‍ വീണു ; കാല്‍നടയാത്രക്കാരന് പരിക്ക്

കടയിലെ ചില്ല് തകര്‍ന്ന് വീണ് കാല്‍നടയാത്രക്കാരന് പരിക്ക്. തൃശൂര്‍ നഗരത്തിലാണ് സംഭവം. കടയുടെ ചുവരില്‍ ഘടിപ്പിച്ചിരുന്ന വലിയ ചില്ലാണ് തകര്‍ന്ന് വഴിയാത്രക്കാരന്റെ തലയില്‍ വീണത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൃശ്ശൂര്‍ മണികണ്ഠന്‍ ആലിന് സമീപമാണ് അപകടമുണ്ടായത്. ഒന്നാം നിലയില്‍ നിന്ന് ഗ്ലാസ് താഴേക്ക് വീഴുകയായിരുന്നു. കാലപ്പഴക്കം മൂലം എപ്പോള്‍ വേണമെങ്കിലും വീഴാവുന്ന നിലയില്‍ നിരവധി ഗ്ലാസുകള്‍ ആണ് കെട്ടിടത്തില്‍ ഉള്ളത്.
ഇതിനാല്‍ താഴത്തെ നിലയിലെ കടകള്‍ അടപ്പിച്ചിട്ടുണ്ട്. ഫുട്പാത്തിലൂടെയുള്ള ഗതാഗതവും തടഞ്ഞിരിക്കുകയാണ്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ റൗണ്ടിലെ എല്ലാ സ്ഥാപനങ്ങളിലും നാളെ പരിശോധന നടത്തും.