Cinema

കഞ്ചാവ് പിടികൂടിയ കേസ്: ഖാലിദ് റഹ്‌മാനെയും അഷ്റഫ് ഹംസയേയും വീണ്ടും വിളിപ്പിക്കും

യുവ സംവിധായകരില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ ഖാലിദ് റഹ്‌മാനെയും അഷ്റഫ് ഹംസയേയും വീണ്ടും വിളിപ്പിക്കും. ചോദ്യം ചെയ്യലിന് എത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് സമീര്‍ താഹിറിന് നോട്ടീസ് അയച്ചെന്ന് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ എം എഫ് സുരേഷ് പറഞ്ഞു.

7 ദിവസത്തിനകം സമീര്‍ താഹിര്‍ എക്‌സൈസിന് മുന്നില്‍ ഹാജരാക്കണം. സമീര്‍ താഹിറിനെ ചോദ്യം ചെയ്ത ശേഷം മാത്രമായിരിക്കും ഖാലിദ് റഹ്‌മാനെയും അഷ്റഫ് ഹംസയേയും വിളിപ്പിക്കുക. ഇരുവരുടെയും അക്കൗണ്ട് വിവരങ്ങള്‍ എക്‌സൈസ് പരിശോധിക്കുകയാണ്. സംവിധായകര്‍ക്ക് കഞ്ചാവ് നല്‍കി എന്ന് സംശയിക്കുന്നു കൊച്ചി സ്വദേശി ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരായേക്കും. ഇയാളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളും എക്‌സൈസ് പരിശോധിക്കും.

സമീര്‍ താഹിറിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ലാറ്റില്‍ കഴിഞ്ഞ ഒന്നര മാസമായി ലഹരി ഉപയോഗം നടക്കുന്നതായി സൂചനയുണ്ടായിരുന്നു. കഞ്ചാവ് മാത്രമല്ല മറ്റ് ലഹരികളും ഉണ്ടെന്നായിരുന്നു വിവരം. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് മൂവരുടെയും കൈവശമുണ്ടായിരുന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. വൈദ്യപരിശോധനയ്ക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button