Kerala

കഞ്ചാവ് കേസ്: യു പ്രതിഭയുടെ മകനെ ഒഴിവാക്കി എക്‌സൈസ് കുറ്റപത്രം

യു പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസില്‍ കനിവിനെ കേസില്‍ നിന്ന് ഒഴിവാക്കി എക്‌സൈസ് കുറ്റപത്രം. അമ്പലപ്പുഴ കോടതിയില്‍ കുറ്റപത്രം നല്‍കി. കേസില്‍ ഒന്നും രണ്ടും പ്രതികള്‍ മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്ന് റിപ്പോര്‍ട്ട്.

കനിവ് ഉള്‍പ്പടെ ഒഴിവാക്കിയവരുടെ കേസിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതില്‍ എക്‌സൈസിന് വീഴ്ചയുണ്ടായി. ഒഴിവാക്കിയ 9 പേരുടെയും ഉഛ്വാസ വായുവില്‍ കഞ്ചാവിന്റെ ഗന്ധമുണ്ടായിരുന്നെന്നു മാത്രം റിപ്പോര്‍ട്ടില്‍ പറയുന്നു.

ലഹരിക്കേസില്‍ നടത്തേണ്ട മെഡിക്കല്‍ പരിശോധന കനിവ് ഉള്‍പ്പടെ ഒഴിവാക്കപെട്ടവരുടെ കാര്യത്തില്‍ നടന്നില്ല. സാക്ഷി മൊഴിയിലും അട്ടിമറി. സാക്ഷികള്‍ മൊഴി നല്‍കിയത് മാറ്റി. കഞ്ചാവ് ഉപയോഗിക്കുന്നത് കണ്ടിട്ടില്ലെന്ന് മൊഴി നല്‍കി.

ഡിസംബര്‍ 28 നാണ് ആലപ്പുഴ തകഴിയില്‍ നിന്ന് യു പ്രതിഭ എംഎല്‍എയുടെ മകന്‍ കനിവ് ഉള്‍പ്പടെ ഒന്‍പത് പേരെ കുട്ടനാട് എക്‌സൈസ് സംഘം പിടികൂടിയത്. കഞ്ചാവ് കൈവശം വച്ചതിനും പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനുമായിരുന്നു കേസെടുത്തത്. കേസില്‍ ഒന്‍പതാം പ്രതിയായിരുന്നു കനിവ്.

ജാമ്യം കിട്ടുന്ന വകുപ്പുകളായതിനാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു. സംഭവം വാര്‍ത്തയായതോടെ മകന്‍ കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്നും വ്യാജ വാര്‍ത്തയാണെന്നുമുള്ള വാദവുമായി യു പ്രതിഭ പരസ്യമായി രംഗത്തെത്തി.

പിന്നാലെ കേസിന്റെ എഫ്‌ഐആര്‍ ഉള്‍പ്പടെ പുറത്ത് വന്നതോടെ വിവാദം രൂക്ഷമായി. നിയമസഭയിലും സിപിഐഎം ജില്ലാ സമ്മേളനത്തിലും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ യു പ്രതിഭ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button