പ്രതിഭയുടെ മകന്റെ പോക്കറ്റില്‍ ഒന്നുമില്ലായിരുന്നു; കഞ്ചാവ്‌കേസില്‍ ന്യായീകരിച്ച് ജി സുധാകരന്‍

കായംകുളം എംഎല്‍എ യു പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസില്‍ എംഎല്‍എ യുടെ മകനെ ന്യായീകരിച്ച് സിപിഐഎം നേതാവ് ജീ.സുധാകരന്‍. അവന്റെ പോക്കറ്റില്‍ ഒന്നുമില്ലായിരുന്നു. എക്‌സൈസുകാര്‍ അവന്റെ സുഹൃത്തുക്കളെ പിടിച്ച കൂട്ടത്തില്‍ അവനെയും പിടിച്ചതാണ്. പ്രതിഭയുടെ മകന്‍ നിരപരാധി എന്നും ജി സുധാകരന്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ പരീക്ഷാ സമ്പ്രദായത്തെ വിമര്‍ശിച്ച് ജി സുധാകരന്‍ രംഗത്തെത്തി. പരീക്ഷകളെ പറ്റി വ്യക്തതയില്ല. ചോദ്യപേപ്പര്‍ ചോര്‍ന്നു പോവുകയാണ്. ഗുരുതരമായ കുറ്റമാണ്; കുറ്റക്കാരെ അറസ്റ്റ് ചെയ്യണം.
പരീക്ഷകളുടെ വിലയില്ലാതായി, എന്തു സുരക്ഷിതത്വമാണ് ഇതിനുള്ളതെന്നും അദ്ദേഹം വിമര്‍ശിച്ചു. ഒരു നടപടിയും ഉണ്ടാകുന്നില്ല. ഒരു വി സിയോ വിദ്യാഭ്യാസ സംഘടനയോ ഇതിനെതിരെ മിണ്ടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യ മേഖലയെ വിമര്‍ശിച്ച് ജി സുധാകരന്‍ രംഗത്തെത്തി. നമ്പര്‍വണ്‍ എന്ന് പറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ല. വെറുതെ നമ്പര്‍ വണ്‍ നമ്പര്‍ വണ്‍ എന്ന് പറയുന്നു. സാധാരണക്കാര്‍ ആശുപത്രികളില്‍ ദുരിതം നേരിടുന്നു.
ഉദ്ദേശിച്ചത് മന്ത്രി വീണാ ജോര്‍ജിനെയല്ല. അവര് വരുന്നതിനു മുന്‍പേ ഈ മേഖലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ട്. സ്വയം പുകഴ്ത്തല്‍ അവസാനിപ്പിക്കണം. നമ്മള്‍ മുന്നിലാണോ പിറകിലാണോ എന്ന് പറയേണ്ടത് മറ്റുള്ളവരാണെന്നും അദ്ദേഹം വിമര്‍ശിച്ചു.




