NationalNews

സെമികണ്ടക്ടറുകൾ മുതൽ സ്റ്റാർട്ടപ്പുകൾ വരെ ; ഇന്ത്യയുടെ വികസനത്തിന്റെ പ്രധാന പങ്കാളിയാണ് ജപ്പാൻ ; പ്രധാനമന്ത്രി

ഇന്ത്യയുടെ വികസനത്തിന്റെ പ്രധാന പങ്കാളിയാണ് ജപ്പാനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സെമികണ്ടക്ടറുകൾ മുതൽ സ്റ്റാർട്ടപ്പുകൾ വരെ ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് ജപ്പാൻ. ജാപ്പനീസ് കമ്പനികൾ ഇന്ത്യയിൽ 40 ബില്യൺ ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യ-ജപ്പാൻ പങ്കാളിത്തം പരസ്പര വിശ്വാസത്തിന്റെ പ്രതീകമായി മാറിയെന്നും ടോക്കിയോയിൽ നടന്ന ഇന്ത്യ-ജപ്പാൻ സംയുക്ത സാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.

80 ശതമാനം കമ്പനികളും ഇന്ത്യയിൽ വികസിക്കാൻ ആഗ്രഹിക്കുന്നു. ഇന്ത്യയിൽ 75 ശതമാനം കമ്പനികളും ഇതിനകം ലാഭത്തിലാണ്. ഇന്ത്യയിൽ മൂലധനം വളരുക മാത്രമല്ല, അത് വർദ്ധിക്കുകയും ചെയ്യുന്നു. കഴിഞ്ഞ 11 വർഷത്തിനിടെ, ഇന്ത്യ

അഭൂതപൂർവമായ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചു. രാഷ്ട്രീയ സ്ഥിരത, സാമ്പത്തിക സ്ഥിരത, നയങ്ങളിലെ സുതാര്യത. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ, ഉടൻ തന്നെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്നും അദ്ദേഹം പറഞ്ഞു.

മൂലധന നിക്ഷേപം ഇന്ത്യയിൽ ഇരട്ടിക്കുന്നു. ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു. ആധുനിക ബഹികരാകാശ പ്രതിരോധ മേഘലയാണ് ഇന്ത്യയിലേത്. ഇന്ത്യയുടെ വികസന യാത്രയിൽ ജപ്പാൻ പ്രധാന പങ്കാളിയാണ്. പ്രതിഭകളുടെ ഊർജ കേന്ദ്രമാണ് ഇന്ത്യയെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button