Kerala
നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസില്‍ ആംബുലന്‍സ് ഇടിച്ച് 4 പേര്‍ക്ക് പരിക്ക്

കൊല്ലം: നിലമേല്‍ പുതുശേരിയില്‍ നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസില്‍ ആംബുലന്‍സ് ഇടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്ക്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന നാലുപേര്‍ക്കാണ് പരിക്കേറ്റത്. കിടപ്പ് രോഗിയുമായി പോയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ഒരു കാര്‍ ആംബുലന്‍സിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ആംബുലന്‍സില്‍ തട്ടുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട ആംബുലന്‍സ് കെഎസ്ആര്‍ടിസി ബസ്സിലിടിക്കുകയായിരുന്നു. അപകടത്തിന് ശേഷം കാര്‍ നിര്‍ത്താതെ പോയി. പരിക്കേറ്റ നാലുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




