News

ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ കോൺ​ഗ്രസിലേക്ക് ? കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച്

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ കോൺ​ഗ്രസിലേക്ക്. കെ സി വേണുഗോപാൽ പ്രേംകുമാറുമായി സംസാരിച്ചു. നാളെ ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയേക്കും. പാർട്ടിയിലെത്തിയാൽ നല്ല പരിഗണന വാഗ്ദാനം ചെയ്യും. പ്രേംകുമാറിനെ കോൺ​ഗ്രസ് പാർട്ടിയിലേക്ക് എത്തിക്കാനുള്ള നീക്കങ്ങൾ നേതാക്കൾ നേരത്തെ തന്നെ നടത്തിയിരുന്നു.

തിരുവനന്തപുരം ഡിസി പ്രസിഡൻ്റ് ഒരു ചടങ്ങിനിടെ പ്രേംകുമാറിനോട് ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. എന്നാൽ, അതിന് അനുകൂലമായോ പ്രതികൂലമായോ പ്രേംകുമാർ നിലപാട് എടുത്തിരുന്നില്ല. എന്നാൽ, ഇപ്പോൾ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റം ചെയ്തതിലെ അമർഷം അദ്ദേഹം നിരന്തരം പ്രകടിപ്പിക്കുകയാണ്.

കോൺഗ്രസിലേക്ക് പോകുമോ എന്ന ചോദ്യത്തിന് അത്തരം ചർച്ചകൾ ഉണ്ടായിട്ടില്ല എന്നായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം. സ്വതന്ത്രമായി നിർഭയം അഭിപ്രായങ്ങൾ പറയാൻ പറ്റണം. മുൻകൂട്ടി തീരുമാനിച്ചു ജീവിതത്തെ സമീപിക്കുന്ന ആളല്ല താൻ. നാളെ എന്ത് സംഭവിക്കും എന്ന് ഇന്ന് പറയാൻ കഴിയില്ല. ഇടത് സഹയാത്രികൻ ആയിട്ടും താൻ സിപിഎമ്മിൽ അംഗത്വം എടുത്തിട്ടില്ലെന്നും പ്രേംകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button