പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് വി.ഡി. സതീശന് പിന്തുണയുമായി ഫ്ളെക്സ് ബോര്‍ഡുകള്‍

എന്‍എസ്എസ് ആസ്ഥാനമായ ചങ്ങനാശേരി പെരുന്നയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അഭിവാദ്യം ചെയ്ത് ഫ്ളെക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നു.വര്‍ഗീയതക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്ന വി.ഡി. സതീശന് അഭിവാദ്യങ്ങള്‍ എന്ന സന്ദേശമാണ് ഫ്ളെക്സുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കെഎസ്യു, യൂത്ത് കോണ്‍ഗ്രസ്, സേവാദള്‍ എന്നീ സംഘടനകളുടെ പേരിലാണ് ഫ്ളെക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തിന് സമീപവും പെരുന്ന മുതല്‍ കണിച്ചിക്കുളങ്ങര വരെയുള്ള ആലപ്പുഴ റോഡിലും വ്യാപകമായി ഫ്ളെക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. എസ്എന്‍ഡിപി ഐക്യ ആഹ്വാനത്തില്‍ നിന്ന് എന്‍എസ്എസ് പിന്മാറിയതിന് പിന്നാലെയാണ് ഫ്ളെക്സുകള്‍ ഉയര്‍ന്നത്.
എന്‍എസ്എസും എസ്എന്ഡിപിയുമുള്ള നേതൃത്വങ്ങള്‍ വി.ഡി. സതീശനെതിരെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് ഫ്ളെക്സ് ബോര്‍ഡുകള്‍ എന്നാണ് വിലയിരുത്തല്‍. എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ ഇരു സംഘടനകളുടെയും നേതാക്കള്‍ സതീശനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.



