International
അഫ്ഗാനിസ്ഥാനില്‍ മിന്നല്‍ പ്രളയവും; 17 മരണം

അഫ്ഗാനിസ്ഥാനില്‍ കനത്ത മഴയിലും മിന്നല്‍ പ്രളയത്തിലും 17 മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. അഫ്ഗാന്റെ വിവിധ പ്രദേശങ്ങല്‍ല്‍ കനത്ത മഞ്ഞുവീഴ്ചയും ജനങ്ങളെ വലയ്ക്കുകയാണ്. മരിച്ചവരില്‍ രണ്ടുപേര്‍ കുട്ടികളാണ്
ഹെറാത്ത് പ്രവിശ്യയിലെ കബ്കാനില്‍ വ്യാഴാഴ്ച മേല്‍ക്കൂര തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. മിന്നല്‍ പ്രളയം മൂലം പല കുടുംബങ്ങളും ഒറ്റപ്പെട്ടെന്നും ജനജീവിതം ദുസ്സഹമായെന്നും വടക്ക്, തെക്ക്, പടിഞ്ഞാറ്, തെക്ക് ഭാഗങ്ങളിലെല്ലാം തന്നെ കനത്ത മഴ മൂലം ദുരിതമുണ്ടായെന്നും അഫ്ഗാന്‍ ദേശീയ ദുരന്തനിവാരണ അതോരിറ്റി വക്താവ് മുഹമ്മദ് യൂസഫ് ഹമ്മദ് അല്‍ ജസീറയോട് പറഞ്ഞു.


