ആലപ്പുഴയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

0

ആലപ്പുഴ ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാറശാല യുപി സ്‌കൂളിലെ വിദ്യാര്‍ഥി ശ്രീശബരിയാണ് മരിച്ചത്. ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പ് പിതൃസഹോദരന്‍ വീട്ടില്‍ തൂങ്ങി മരിച്ചിരുന്നു. ഇതിന്റെ മാനസികവിഷമം കുട്ടിയെ അലട്ടിയിരുന്നു എന്ന് കുടുംബം പൊലീസിന് മൊഴി നല്‍കി.

ഇന്ന് സ്‌കൂള്‍ വിട്ട് വന്ന ശേഷം കുളിക്കാനായി ശുചിമുറിയില്‍ കയറുകയായിരുന്നു. അരമണിക്കൂറിന് ശേഷവും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. വീട്ടില്‍ മുത്തശ്ശനും മുത്തശ്ശിയും മാത്രമാണ് ഉണ്ടായിരുന്നത്. അച്ഛനും അമ്മയും ജോലിക്ക് പോയിരിക്കുകയായിരുന്നു. ബാത്ത്‌റൂമിന്റെ ജനലില്‍ തോര്‍ത്ത് കെട്ടി അതില്‍ തൂങ്ങിയ നിലയിലായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here