
ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് നാളെ. 121 മണ്ഡലങ്ങളിലാണ് ജനം വിധിയെഴുതുക. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ് അടക്കം പ്രമുഖർ ആദ്യഘട്ടത്തിലാണ് ജനവിധി തേടുന്നത്.
അതേസമയം രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ പ്രചാരണം കൊഴുപ്പിക്കുകയാണ് മുന്നണികൾ. 1314 സ്ഥാനാർഥികൾക്കായി വോട്ട് ചെയ്യേണ്ടത് മൂന്ന് കോടി 75 ലക്ഷം വോട്ടർമാരാണ്
താര സ്ഥാനാർഥികൾ പലരുടേയും വിധിയെഴുതപ്പെടുന്നത് നാളെയാണ്. മഹാസഖ്യത്തിൻറ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ് രാഘോപൂരിൽ നിന്നും ബിജെപിയുടെ ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൌധരി താരാപൂരിൽ നിന്നും വിജയ് കുമാർ സിൻഹ ലഖിസരായിൽ നിന്നും മത്സരിക്കുന്നു.പുതിയ പരീക്ഷണവുമായി ഇറങ്ങിയ തേജസ്വിയുടെ സഹോദരൻ തേജ് പ്രതാപ് യാദവ് മഹുവയിൽ നിന്നാണ് പോരാടുന്നത്. ഗായിക മൈഥിലി ഠാക്കൂർ അലിനഗറിലെ താര സ്ഥാനാർഥിയാണ്.

