കോഴിക്കോട് തീപിടിത്തം; കേസെടുത്ത് കസബ പൊലീസ്

കോഴിക്കോട് തീപിടിത്തത്തിൽ കേസെടുത്ത് കസബ പൊലീസ്. ഫയർ ഒക്വറൻസ് വകുപ്പു പ്രകാരമാണ് തീപിടിത്തത്തിൽ പൊലീസ് കേസെടുത്തത്. കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തുള്ള കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന മൊത്ത വസ്ത്ര വ്യാപാരശാലയിലാണ് തീപിടിത്തം ഉണ്ടായത്. ഞായറാഴ്ച വൈകീട്ടുണ്ടായ തീപിടുത്തത്തിൽ വലിയ നാശനഷ്ടമാണുണ്ടായിട്ടുള്ളത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് തീപിടിത്തത്തില്‍ സംഭവിച്ചത്. അതേസമയം അപകടത്തില്‍ ആളപായമില
കോഴിക്കോട് ബീച്ച്, മീഞ്ചന്ത, വെള്ളിമാട്കുന്ന് തുടങ്ങി നഗരത്തോട് ചേർന്നുള്ള ഫയർ സ്റ്റേഷനുകളിൽ നിന്നായിരുന്നു ആദ്യഘട്ടത്തിൽ ഫയർ യൂണിറ്റുകൾ എത്തിയത്. പിന്നീട് ജില്ലയുടെ മറ്റു ഭാഗങ്ങളിൽനിന്നുള്ള യൂണിറ്റുകൾ കൂടി എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
സംഭവത്തിൽ ചീഫ് സെക്രട്ടറി, കോഴിക്കോട് ജില്ലാ കളക്ടറോട് വിശദീകരണം തേടിയിട്ടുണ്ട്. തീപിടിത്തത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് പറഞ്ഞു.




